വിവിധ സംസ്ഥാനങ്ങളിൽ വാട്ടർ മെട്രോ; സാധ്യതാ പഠനം നടത്താൻ കൊച്ചി മെട്രോയോട് കേന്ദ്ര സർക്കാർ

കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ പോകുന്ന വാട്ടർ മെട്രോയുടെ സാധ്യതാ പഠനം നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആര്‍എൽ). കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പാണ് കൊച്ചി മെട്രോയോട് പഠനം നടത്താൻ ആവശ്യപ്പെട്ടത്.
ഇൻലാന്റ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ യോഗത്തിലായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടത്. ഇന്ത്യയിലെ 17 ഇടങ്ങളിലാണ് വാട്ടർ മെട്രോയ്‌ക്ക് വേണ്ടിയുള്ള സാധ്യതാ പഠനം നടക്കുക.
‘കേരളത്തിനും കെഎംആര്‍എല്ലിനും വാട്ടര്‍മെട്രോയ്ക്കും ലഭിച്ച വലിയ അംഗീകാരമായാണ് ഞങ്ങൾ ഇതിനെ വിലയിരുത്തുന്നത്. രാജ്യത്തെ ഇത്രയും സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ജലകേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും പരിചയ സമ്പന്നമായ മനുഷ്യവിഭവശേഷി ഇക്കാര്യത്തില്‍ കെഎംആര്‍എല്ലിന് കരുത്താകും.’– കൊച്ചി മെട്രോയുടെ നേട്ടത്തിൽ- വ്യവസായ മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ സമാനതകളില്ലാത്ത മാതൃകയാണെന്ന് രാജ്യം സമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments