അണക്കെട്ടുകൾ നിറയുന്നു

ഇടുക്കിയിൽ ആറ്‌ ദിവസത്തിനിടെ 13.9 അടി ജലനിരപ്പുയർന്നു

idukki dam
വെബ് ഡെസ്ക്

Published on Jun 01, 2025, 08:32 AM | 1 min read

ഇടുക്കി : ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇടുക്കി സംഭരണിയിൽ വെള്ളം അതിവേഗം ഉയരുന്നു. 24 മണിക്കൂറിൽ ജലനിരപ്പ്‌ 2.3 അടി ഉയർന്നു. കഴിഞ്ഞ ആറുദിവസത്തിൽ 13.9 അടി ജലനിരപ്പുയർന്നു. ഞായർ രാവിലെ ഏഴിന്‌ 2329.88 അടിയായിരുന്നു. ശനി രാവിലെ ഏഴിന്‌ 2343.78 അടിയായി ഉയർന്നു.


കഴിഞ്ഞ വർഷം ഇതേസമയം 2,332.56 അടിയാണ്‌ ജലമുണ്ടായിരുന്നത്‌. ജലനിരപ്പ്‌ സംഭരണശേഷിയുടെ 40.62 ശതമാനത്തിലെത്തി. 2024ൽ 32 ശതമാനമായിരുന്നു. കഴിഞ്ഞയാഴ്ച 29 ശതമാനമായിരുന്നു.


2,403 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. ജില്ലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. 24 മണിക്കൂറിനുള്ളിൽ പദ്ധതി മേഖലയിൽ 24.2 മില്ലിമീറ്റർ മഴ ലഭിച്ചു. സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. വ്യാപകമായ കനത്ത മഴയായതാണ് കാരണം. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കുറച്ചുയർത്തി. 7.049 മില്യൺ യൂണിറ്റാണ്‌ വൈദ്യുതോൽപ്പാദനം. ഉൽപ്പാദനശേഷമുള്ള ജലം മലങ്കര ഡാമിലേക്കാണ് എത്തുന്നത്.


മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി


വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരവെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയെത്തി. ശനി രാവിലെ ആറിന് 129.85 അടി എത്തിയ ജലനിരപ്പ് പത്തോടെ 30 അടി എത്തുകയായിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ ജലനിരപ്പ് 119.10 അടി ആയിരുന്നു. മുൻവർഷത്തേക്കാൾ 11 അടി വെള്ളം അധികമുണ്ട്. ശനി രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 6125 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1400 ഘനയടി വീതം കൊണ്ടുപോയി.


24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 27.8 മില്ലിമീറ്ററും തേക്കടിയിൽ 13.6 മില്ലിമീറ്ററും കുമളിയിൽ 13 മില്ലിമീറ്ററും മഴപെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന 71 അടി സംഭരണശേഷിയുള്ള തേനി ജില്ലയിലെ വൈഗയിൽ രാവിലെ ജലനിരപ്പ് 54.36 എത്തി. വൈഗയുടെ വൃഷ്ടി പ്രദേശത്ത് ഒരു സെന്റിമീറ്റർ മഴപെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home