ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണിക്കുശേഷം പറന്നുയർന്നു

ACHUTANANDAN
വെബ് ഡെസ്ക്

Published on Jul 22, 2025, 12:38 PM | 1 min read

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് പറന്നുയർന്നു. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. യുദ്ധവിമാനം മടങ്ങിയതോ‌ടെ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും. കഴിഞ്ഞ ജൂൺ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.


അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി നടന്നത്. ഒസ്ട്രേലിയയിലെ ഡാർവിനിലേക്കായിരുന്നു ജെറ്റ് വിമാനം പോയത്.



deshabhimani section

Related News

View More
0 comments
Sort by

Home