വഖഫ് ഭേദഗതി ബിൽ സുപ്രീംകോടതിയിൽ നേരിടും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: വഖഫ് ഭേദഗതി ബിൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതിനായി ഏറ്റവും മികച്ച അഭിഭാഷകനെ തന്നെവയ്‌ക്കും. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ എല്ലാ പിന്തുണയും നൽകും. മുസ്ലിം–- ക്രിസ്‌ത്യൻ എന്ന തരത്തിൽ ഒരുപ്രശ്നവും വരില്ല. ഇതിന്റെ പേരിൽ ചിലർ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്‌താവന സമൂഹം തള്ളി
വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവനയ്‌ക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണപോലും കിട്ടിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ആ വിദ്വേഷ പ്രസ്‌താവനയ്‌ക്ക് ഒരു വിലയുമില്ല. അത് സമൂഹം തള്ളിക്കളഞ്ഞു. അത്രയും വൃത്തികെട്ട പ്രസ്‌താവന ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.









0 comments