വഖഫ് ഭേദഗതി നിയമം: സുപ്രീം കോടതി ഇടപെടലിൽ പ്രതീക്ഷ- ടി പി രാമകൃഷ്‌ണൻ

കോഴിക്കോട് : വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആശ്വാസകരമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. പൂർണമായ വിധി വന്നാലേ നിലപാട് വ്യക്തമാക്കാൻ പറ്റൂ. മുനമ്പം വിഷയത്തിൽ കൈവശക്കാരുടെ അവകാശം സംരക്ഷിക്കാനാണ് സർക്കാറും എൽഡിഎഫും നിലകൊള്ളുന്നത്. സങ്കീർണമായ പ്രശ്‌നമാണിത്. അതുകൊണ്ടാണ് ജുഡീഷ്യൽ കമീഷനെ സംസ്ഥാന സർക്കാർ നിയമിച്ചത്. സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ വിധിയെന്നും ടി പി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments