print edition ലീഗിൽ കലാപം ; വണ്ടൂരിൽ ലീഗ് നേതാക്കളെ പ്രവർത്തകർ ഓഫീസിൽ പൂട്ടിയിട്ടു

മലപ്പുറം
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്ലിംലീഗിൽ കലാപം തുടരുന്നു. വേങ്ങരയിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ ചേർന്ന യോഗം കൂട്ടത്തല്ലിൽ കലാശിച്ചു. വണ്ടൂരിൽ നേതാക്കളെ പ്രവർത്തകർ പാർടി ഓഫീസിൽ പൂട്ടിയിട്ടു.
വേങ്ങര പഞ്ചായത്ത് 20 –ാം വാർഡിൽ ലീഗ് പ്രസിഡന്റ് പറമ്പില്‍ ഖാദര്‍ സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആവശ്യം. മുന്‍ പഞ്ചായത്തംഗം സി പി ഖാദറിനായി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഇതോടെയാണ് കൂട്ടയടിയായത്.
കാളികാവ് ബ്ലോക്ക് ഡിവിഷനിലേക്ക് കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥിയെ നിയോജക മണ്ഡലം കമ്മിറ്റി ഒഴിവാക്കിയതാണ് വണ്ടൂരിൽ തർക്കത്തിലേക്ക് നയിച്ചത്. തർക്കം പരിഹരിക്കാൻ കരുവാരക്കുണ്ടിലെ ഭാരവാഹികളെ വണ്ടൂർ നിയോജക മണ്ഡലം ഓഫീസിലേക്ക് വിളിച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെ നേതാക്കളെ പ്രവർത്തകർ ഓഫീസിൽ പൂട്ടിയിട്ടു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞയാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് തുറന്നുവിട്ടത്. കഴിഞ്ഞ ദിവസം എടയൂരിലും സീറ്റ് വിഭജനത്തെ ചൊല്ലി ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.









0 comments