വി എസ്; തൊഴിലാളിവർഗ പ്രസ്ഥാനത്തിലെ അസാധാരണൻ: എം എ ബേബി

ആലപ്പുഴ: തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തികച്ചും അസാധാരണൻ എന്ന് സംശയരഹിതമായി ആർക്കും വിശേഷിപ്പിക്കാൻ കഴിയുന്ന ജീവിതമാണ് വി എസ് അച്യുതാനന്ദന്റേതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. വി എസ് ജീവിതം മുഴുവൻ പോരാട്ടമാക്കി മാറ്റി. തൊഴിലാളികളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചത് വിഎസാണെന്നും ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി എസ് വളർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ സംസ്കാരത്തിന് ശേഷം നടന്ന സര്‍വകക്ഷി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകക്ഷി അനുശോചന പ്രമേയം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ചു. സഖാവ് വി എസിന്റെ നഷ്ടം നമുക്ക് നികത്താനാവുന്ന ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. സഖാവ് എ കെ ജിയും ഇ എം എസും നായനാരുമെല്ലാം വിട്ടുപിരിഞ്ഞപ്പോൾ പാർടി നേതാക്കൾ പറഞ്ഞകാര്യം ഓർമയുണ്ട്. ആർക്കെങ്കിലും ഒരാൾക്ക് അവർ നിർവഹിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താൻ ആകുന്നതല്ല. എല്ലാവരും കൂട്ടായി നടത്തുന്ന ഒരു പ്രവർത്തനത്തിലൂടെ മാത്രമേ നേതാക്കളുടെ വിടവ് നികത്താൻ ശ്രമിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.









0 comments