വി എസ്: മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സാധാരണക്കാരുടെ പടയാളി- ബൃന്ദ കാരാട്ട്

ന്യൂഡൽഹി: മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സാധാരണക്കാരുടെ പടയാളിയായിരുന്നു വി എസ് എന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. വി എസ് ഞങ്ങൾക്ക് ഏറ്റവും അടുത്തയാളായിരുന്നു. പ്രായവും മരണവും തടയാനുള്ള ശാസ്ത്രം നമ്മുടെ കയ്യിലില്ല. അദ്ദേഹത്തിന് 102 വയസായിരുന്നു. പക്ഷെ ഞങ്ങൾക്ക് അദ്ദേഹം എന്നും ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കമ്യൂണിസ്റ്റുകാരെയും സാധാരണ ജനങ്ങളെയും പ്രചോദിപ്പിച്ച ഇതിഹാസമാണ് വി എസ് എന്നും ബൃന്ദ പറഞ്ഞു.
വി എസ് ധീരനായ പോരാളിയാണ്. കേരളത്തിലും ഇന്ത്യയിലുടനീളവും നീതിക്കായി അദ്ദേഹം പോരാടി. ചെറുപ്പകാലം മുതൽ തന്നെ അടിച്ചമർത്തപ്പെടുന്നവരുടെ വേദന മനസിലാക്കിയയാളാണ് വി എസ്. ആ അനുഭവങ്ങളും സാധാരണക്കാർക്ക് പ്രചോദനമാക്കാൻ അദ്ദേഹത്തിനായി.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവും, സോഷ്യലിസത്തിനായി പാർടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രവും വി എസിന്റെ ജീവിതവുമായി ഇഴ ചേർന്നു കിടക്കുന്നു. അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ എന്നും തനിക്ക് പ്രചോദനമാകുന്നയാളാണ് വി എസ് എന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ബൃന്ദ കാരാട്ട് അറിയിച്ചു









0 comments