ക്ലീൻ കേരള കോൺക്ലേവ് ഏപ്രിൽ 9 മുതൽ

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്താനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകൾ അവതരിപ്പിക്കാനുമായി ദേശീയ കോൺക്ലേവ് സംഘടിപ്പിക്കും. ഏപ്രിൽ ഒമ്പത് മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ ‘വൃത്തി 2025’ എന്ന പേരിലാണ് പരിപാടി നടത്തുക. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ വകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപനം സംസ്ഥാന ശുചിത്വ മിഷനാണ്.
സെമിനാറുകൾ, കോൺഫറൻസുകൾ, ബിസിനസ്, സ്റ്റാർട്ടപ് മീറ്റുകൾ, മാലിന്യ സംസ്‌കരണ മാതൃകകളുടെ ലൈവ് അവതരണങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയ്ക്കൊപ്പം ശുചിത്വം, മാലിന്യ സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, ഉൽപ്പന്നങ്ങൾ, മാതൃകകൾ എന്നിവയുടെ വിപുലമായ പ്രദർശന സ്റ്റാളുകളും ഒരുക്കും.
കോൺക്ലേവിൽ സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ അവസരമുണ്ട്. താൽപ്പര്യമുള്ളവർ സംസ്ഥാന ശുചിത്വ മിഷന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ, സ്‌പോൺസർഷിപ്പിലൂടെ പങ്കാളിത്തം ഉറപ്പാക്കുകയോ ചെയ്യാം. ഫോൺ: 7907735972, 9495330575, 9847718096. വെബ്സൈറ്റ് : www.vruthi.in, [email protected].









0 comments