‘ഗുരുഭക്തിയും പാദപൂജയും രണ്ടും രണ്ടാണ്’; സാംസ്‌കാരിക കേരളത്തിനപമാനമെന്ന് വി എൻ വാസവൻ

കോഴിക്കോട്: മതനിരപേക്ഷതയുടെ പാരമ്പര്യമുള്ള കേരളത്തിൽ പാദപൂജ നടക്കാൻ പാടില്ലാത്തതെന്ന് മന്ത്രി വി എൻ വാസവൻ. എന്താണ് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയെന്ന് കാല് കഴിച്ചല്ല ബോധ്യപ്പെടുത്തേണ്ടത്. മറിച്ച് ഒരു ശിഷ്യന്റെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന സ്‌നേഹ ബഹുമാനാദരങ്ങളാണ് ഒരു ഗുരുവിന് യഥാർഥമായി ലഭിക്കേണ്ട ഗുരുപൂജയെന്നും മന്ത്രി പറഞ്ഞു.
കേരളം മതനിരപേക്ഷയുടെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഒരു നാടാണ്. മലയാളികൾ ആ സമ്പന്നമായ സാംസ്‌കാരിക രൂപം ഉയർത്തിപ്പിടിച്ച് മതേതര ജനാധിപത്യത്തിന്റെ മഹാത്തയ പാരമ്പര്യങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അതിന് യോജിക്കാത്ത രൂപമാണ് ഈ പാദപൂജ എന്ന് പയുന്നത്. യഥാർഥത്തിൽ പാദപൂജയും ഗുരുഭക്തിയും രണ്ടും രണ്ടാണ്.
ഒരു ഗുരുവനോട് ആദരവ് പ്രകടിപ്പിക്കുന്നത് കാല് കഴുകിച്ചല്ല. മറിച്ച് ഒരു ശിഷ്യന്റെ ഹൃദയത്തിൽ നിന്നും മനസിൽ നിന്നും ഉയർന്നുവരുന്ന സ്‌നേഹാദരവുകളാണ് ഒരു ഗുരുവിനോടുള്ള ഭക്തി. എന്നാൽ ആ ഗുരു നിർബന്ധിച്ച് പിഞ്ചുകുഞ്ഞുങ്ങളെക്കൊണ്ട് പാദം കഴുകിക്കുക എന്ന് പറഞ്ഞാൽ അതങ്ങേയറ്റം അപമാനകരവും സംസ്‌കാര ശൂന്യമായ ഒരു പ്രവൃത്തിയുമാണ്. സാംസ്‌കാരിക കേരളം ഒരിക്കലും അത് അംഗീകരിക്കില്ല. ആ പ്രവൃത്തി ഏറെ ലജ്ജയോടെയാണ് കേരളം നോക്കിക്കണ്ടത്.– മന്ത്രി കൂട്ടിച്ചേർത്തു.









0 comments