print edition വിഷന്‍ 2031: ആഭ്യന്തര വകുപ്പിന്റെ 
സെമിനാര്‍ 3ന്

Vision 2031
വെബ് ഡെസ്ക്

Published on Oct 30, 2025, 12:01 AM | 1 min read

തിരുവനന്തപുരം: വിഷന്‍ -2031 ആഭ്യന്തരവകുപ്പിന്റെ സെമിനാര്‍ നവംബര്‍ മൂന്നിന് കണ്ണൂരില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ കഴിഞ്ഞകാലവളര്‍ച്ചയെ വിലയിരുത്താനും ഭാവിവികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാനും 2031ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. മൂന്നിന് രാവിലെ 9.30ന് കണ്ണൂര്‍ കലക്ടറേറ്റില്‍ സുപ്രീംകോടതി റിട്ട. ജഡ്‌ജി സി ടി രവികുമാര്‍ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home