വെല്ലുവിളികൾ നേരിടാൻ ഒന്നിക്കണം : വിക്രമാദിത്യ സിങ്

കൊച്ചി
വെല്ലുവിളികൾ ഒന്നിച്ചുനിന്ന് തരണം ചെയ്യണമെന്ന് ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത്-–നഗരവികസന മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. ദേശത്തിന്റെയും ഭാഷയുടെയും അതിർവരന്പുകൾ മായ്‌ച്ച് ഇതിനായി ഒരുമിക്കണം. കാലാവസ്ഥാവ്യതിയാനം, വനശീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുകയാണെന്നും കേരള അർബൻ കോൺക്ലേവ് ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം വൻതോതിൽ അനുഭവിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. നാടിന്റെ ആവശ്യകതയ്‌ക്കും ജനതാൽപ്പര്യത്തിനും അനുസൃതമായ പദ്ധതികളാണ് അവിടെ നടപ്പാക്കുന്നത്. നഗരങ്ങളുടെ ഭാവിയുടെ അടിസ്ഥാനം സുസ്ഥിര വളർച്ചയാണ്. ഉത്തരവാദിത്വ വികസനത്തിന് ഉൗന്നൽ നൽകണം. ഇത്തരമൊരു കോൺക്ലേവ് സംഘടിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെയും മന്ത്രി എം ബി രാജേഷിനെയും അഭിനന്ദിക്കുന്നു–മന്ത്രി പറഞ്ഞു.









0 comments