ആശമാർക്കുവേണ്ടി എസ്യുസിഐ ഡൽഹിയിൽ പോകാത്തതെന്ത് : വിജൂ കൃഷ്‌ണൻ

കണ്ണൂർ : ആശാ വർക്കർമാരുടെ പേരിൽ എസ്‌യുസിഐ നടത്തുന്ന സമരത്തിന്റെ ലക്ഷ്യം വ്യക്തമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്‌ണൻ പറഞ്ഞു. ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ട കേന്ദ്രസർക്കാരിനെതിരെ സമരംചെയ്യാൻ എന്താണ് ഡൽഹിയിലേക്ക് പോകാത്തത്.
ദേശീയാടിസ്ഥാനത്തിൽ വിവിധ സംഘടനകൾ ഉൾപ്പെട്ട കൂട്ടായ്‌മയിൽ അംഗമാണ് എസ്‌യുസിഐ. മറ്റ് അംഗങ്ങളൊന്നും സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ ആശാ വർക്കർമാർക്ക് എന്തു കിട്ടുന്നുവെന്നുപോലും പരിശോധിക്കാതെയാണ് പ്രതിപക്ഷം സമരത്തെ പിന്തുണയ്‌ക്കുന്നത്. തീരുമാനമെടുക്കേണ്ട കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി സമരത്തിന് ഐക്യദാർഢ്യവുമായെത്തുന്നതിലെ പൊള്ളത്തരമാണ് തുറന്നുകാട്ടേണ്ടതെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു.









0 comments