കൊല്ലം റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: കരുനാഗപ്പള്ളി താലൂക്കിൽ ഭൂമി തരംമാറ്റലിൽ അഴിമയുണ്ടെന്ന പരാതിയിൽ കൊല്ലം റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ വിജിലൻസ് പരിശോധന. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട ചില ഫയലുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. വിശദ പരിശോധന തുടരുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
ഉദ്യോഗസ്ഥരിൽ ചിലർ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിൽ കൈക്കൂലി വാങ്ങി സ്ഥലപരിശോധന നടത്താതെ റിപ്പോർട്ട് സമർപ്പിക്കുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കുലശേഖരപുരം, തേവലക്കര, തഴവാ, ചവറ, ആദിനാട്, തെക്കുംഭാഗം എന്നീ വില്ലേജുകളിലെ ഭൂമി തരം മാറ്റങ്ങളിലാണ് ക്രമക്കേടുകൾ കൂടുതലായി നടക്കുന്നതെന്നാണ് പരാതി. ഫയലുകൾ ചില ക്ലർക്കുമാർ കൈവശം വച്ച് ഡെപ്യൂട്ടി കളക്ടറുടെ അനുമതിയില്ലാതെ സ്ഥലപരിശോധന നടത്തി കൈക്കൂലി വാങ്ങുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് കൊല്ലംറവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർഓഫീസിൽ പരിശോധന നടത്തിയത്.
0 comments