വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ പിതാവ് കൊല്ലപ്പെട്ടവരുടെ ഖബറിടങ്ങളിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഇന്ന് രാവിലെ 7.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റഹീം ചികിത്സയിലിരിക്കുന്ന ഭാര്യയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. തുടർന്ന് കൊല്ലപ്പെട്ടവരുടെ ഖബറിലും അദ്ദേഹം എത്തി.
യാത്രാവിലക്കുകളുണ്ടായിരുന്നതിനാലാണ് റഹീം നാട്ടിലെത്താൻ വൈകിയത്. 25 വർഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. ദമാമിൽ ബിസിനസ് ചെയ്യുന്ന അബ്ദുൾ റഹീം ഏഴുവർഷം മുമ്പാണ് അവസാനം നാട്ടിലെത്തിയത്. സാമ്പത്തിക ബാധ്യതകളും ‘ഇഖാമ’ പുതുക്കാത്തതും സ്പോൺസറുമായുള്ള തർക്കങ്ങളും കാരണം ദമാമിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
യാത്രാ രേഖകൾ ശരിയായതോടെയാണ് അബ്ദുറഹീം നാട്ടിൽ തിരിച്ചെത്തുന്നത്. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു. റഹീമിനെ നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതോടെയാണ് നാട്ടിലേക്ക് അബ്ദുറഹീം തിരികെ എത്തുന്നത്.
ഷിഫയിലെ മഅ്റളിനടുത്ത് വാഹനങ്ങളുടെ പാർട്സുകൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു അബ്ദുറഹീം. കട നഷ്‌ടത്തിലായതോടെ സാമ്പത്തികബാധ്യതയേറി. തുടർന്ന് ഒന്നരമാസം മുമ്പ് ദമാമിലേക്കെത്തി.









0 comments