വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ അമ്മ മജിസ്ട്രേറ്റിന് മൊഴി നൽകി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അമ്മ ഷെമി മജിസ്ട്രേറ്റിന് മൊഴി നൽകി. ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ് തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഷെമി. മകൻ അഫാനെതിരെ ഷെമി മൊഴി നൽകിയിട്ടില്ല എന്നാണ് വിവരം. കട്ടിലിൽ നിന്ന് വീണാണ് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് ഷെമി മൊഴി നൽകിയത്. പൊലീസിനും ഇതേ മൊഴി നൽകിയിരുന്നു. അതേ സമയം, ലത്തീഫിന്റെ ഭാര്യ സജിതാ ബീവിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അഫാൻ മൊഴി നൽകി. ലത്തീഫിനെ ആക്രമിക്കുന്നത് കണ്ട് സജിതാ ബീവി നിലവിളിച്ചപ്പോഴാണ് അടിച്ച് നിലത്ത് വീഴ്ത്തിയതെന്നും അഫാൻ മൊഴി നൽകിയതായാണ് റിപ്പോർട്ട്.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ അമ്മ ഷെമിക്കും (40) ഗുരുതരമായി വെട്ടേറ്റിരുന്നു.









0 comments