മുസ്ലിം സമുദായം ഇന്ന് അജയ്യ ശക്തിയായി; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ
കൊച്ചി: ഈഴവർക്കും ഹിന്ദുക്കൾക്കും പരിഗണന കിട്ടുന്നില്ലെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായം സംഘടിച്ച് കേരളത്തിൽ അജയ്യ ശക്തിയായി മാറി. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന അവസ്ഥ കാണുമ്പോൾ ഇവിടെ ജനാധിപത്യമല്ല മതാധിപത്യമാണെന്ന് പറയേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയതിന് കൊച്ചി യൂണിയന്റെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഒരു സമുദായത്തിനും താൻ എതിരല്ല. പക്ഷേ സാമൂഹ്യനീതിക്ക് വേണ്ടി ഇന്നും നാളെയും പറയും. കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും. 24 മണിക്കൂറും ജാതിക്ക് വേണ്ടി പ്രവർത്തിക്കുകയും ജാതി മാത്രം പറയുകയും ചെയ്യുന്നവരാണ് തന്നെ ജാതിക്കോമരം എന്ന് വിളിക്കുന്നത്. മറ്റ് സംഘടിത മത, സമുദായ ശക്തികൾ ആളെണ്ണം പറഞ്ഞ് വിലപേശി സീറ്റ് വാങ്ങി ജയിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നേടിയെടുക്കാൻ സാധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.









0 comments