സതീശൻ ഈഴവ വിരോധി: വെള്ളാപ്പള്ളി നടേശൻ

കൊച്ചി
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഈഴവ വിരോധിയാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കിട്ടുന്ന സമയത്തെല്ലാം ഗുരുദേവ പ്രസ്ഥാനത്തെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നയാളാണ് സതീശൻ. വിശ്വസിക്കാൻ കൊള്ളാത്തയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴയിൽ എസ്എൻഡിപി യോഗം കിഴക്കൻ മേഖലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘കേരളം കണ്ടതിൽ പരമപന്നനും തറയുമാണ് സതീശൻ. മാന്യതയും മര്യാദയുമില്ല. ഈഴവനായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒതുക്കി. സതീശന് എങ്ങനെയും സ്ഥാനം അടിച്ചെടുക്കണം. ലീഗിന് ഒത്തുപറഞ്ഞ് മുഖ്യമന്ത്രിയാകാൻ നടക്കുകയാണ്. ആ വെള്ളം വാങ്ങി താഴെവയ്‌ക്കുന്നതാണ് നല്ലത്.
മുഖ്യമന്ത്രിയാകാൻ നാലഞ്ചെണ്ണം ഓടിനടക്കുന്നുണ്ട്. പേര് പറയുന്നില്ല. എല്ലാവരെയും യോജിപ്പിച്ചുപോകാൻ സതീശന് കഴിവില്ല. എവിടെയെങ്കിലും ചീത്തപറയാൻ ഇരുത്താം. ഇത്രയധികം അധഃപതിച്ച രാഷ്ട്രീയനേതാവില്ല. അയാളാണ് എന്നെ ഗുരുധർമം പഠിപ്പിക്കാൻ നടക്കുന്നത്. മതനിരപേക്ഷത പറഞ്ഞ് മതാധിപത്യം സ്ഥാപിക്കുകയുമാണ് മുസ്ലിംലീഗ്. നമ്മളെ കാർന്നുതിന്നുന്ന ക്യാൻസറായി മുസ്ലിംലീഗ് മാറുകയാണ്’’–- വെള്ളാപ്പള്ളി പറഞ്ഞു









0 comments