മലപ്പുറം പ്രത്യേക രാജ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

എടക്കര (മലപ്പുറം) : മലപ്പുറത്തിനെതിരെ വിദ്വേഷപരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നും ചുങ്കത്തറയില്‍ അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യൂണിയൻ നിലമ്പൂർ താലൂക്ക് കൺവൻഷൻ ഉദ്ഘാടനംചെയ്യുന്നതിനിടെയാണ് വിവാദ പരാമര്‍ശം. "നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാന്‍പോലുമാകില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങള്‍ ഈ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ. പിന്നാക്ക വിഭാഗക്കാർക്ക് കോളേജോ ഹയർ സെക്കൻഡറി സ്കൂളോ ഉണ്ടോ. –വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. പ്രസംഗം വിവാദമായതോടെ രൂക്ഷവിമര്‍ശമാണ് വെള്ളാപ്പള്ളിക്കെതിരെ ഉയരുന്നത്.









0 comments