ലീഗ് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്നു: വെള്ളാപ്പള്ളി

കോട്ടയം: മുസ്ലിംലീഗ് മുഖ്യമന്ത്രിസ്ഥാനം കിട്ടാൻ ശ്രമം നടത്തുന്നുണ്ടെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇപ്പോഴത്തെ സീറ്റുകൾ കൂടാതെ തിരുക്കൊച്ചി ഭാഗത്ത് നാല് സീറ്റ് അവർ ആവശ്യപ്പെടുന്നുണ്ട്. അതുവഴി ഭരണം പിടിച്ച് മുഖ്യമന്ത്രിയാകാനുള്ള തന്ത്രപരമായ നീക്കമാണ് ലീഗ് നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സൂംബ ഡാൻസിന് ഒരു കുഴപ്പവുമില്ല. അത് മുസ്ലിം വിരുദ്ധമല്ല. വിദ്യാഭ്യാസമന്ത്രി മാന്യനും മര്യാദക്കാരനുമാണ്. ഈഴവർ നന്നാകരുതെന്നാണ് ചാനൽ മുതലാളിമാർക്ക്. ഓരോ സമുദായവും എവിടെ നിൽക്കുന്നു എന്നറിയാൻ സാമ്പത്തിക–സാമൂഹ്യ സർവേ നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി യോഗം കോട്ടയം ശാഖ നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.









0 comments