എല്ലാത്തിലും ഉപരിയാണെന്ന്‌ സതീശൻ സ്വയം ഭാവിക്കുന്നു

യുഡിഎഫ്‌ അയ്യപ്പസംഗമത്തിന്‌ പാര പണിയുന്നു : വെള്ളാപ്പള്ളി നടേശൻ

vellapally natesan
വെബ് ഡെസ്ക്

Published on Sep 08, 2025, 02:13 AM | 1 min read


എരുമേലി

ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യമേർപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് സംസ്ഥാന സർക്കാർ അയ്യപ്പസംഗമം വിളിച്ചുകൂട്ടുന്നതെന്നും, യുഡിഎഫ് ഇതിന്‌ പാര പണിയുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്‌എൻഡിപിയും എൻഎസ്‌എസും മാത്രമല്ല, എല്ലാവരും അയ്യപ്പസംഗമത്തിൽ ചേർന്നുപോകും.


അയ്യപ്പസംഗമത്തിന്റെ ക്രെഡിറ്റ്‌ ഇടതുപക്ഷത്തിന്‌ പോകും എന്നൊക്കെ പറയുന്നത്‌ അൽപമനസാണ്‌. സഹകരിക്കുന്നവർക്കും ക്രെഡിറ്റ്‌ കിട്ടില്ലേ? മാറിനിന്നാൽ ക്രെഡിറ്റ്‌ കിട്ടുമോ? ഹിന്ദു ഐക്യവേദിക്ക്‌ ഹിന്ദുക്കളുടെ കുത്തകാവകാശമൊന്നുമില്ല. എവിടെയും കുഴപ്പം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. എരുമേലി എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എരുമേലി വിമാനത്താവളം, ശബരി റെയിൽവേ എന്നിവയ്‌ക്കുള്ള നടപടികൾ അതിവേഗം നടന്നുവരുന്നു. നല്ല രീതിയിൽ മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിനെയും മന്ത്രി വീണ ജോർജിനെയും പ്രമുഖ ചാനലുകൾ അടക്കമുള്ള മാധ്യമങ്ങൾ വെറുതെ മോശമാക്കുകയാണ്. പ്രബുദ്ധരായ ജനങ്ങളുടെ മുന്നിൽ ഇതൊന്നും വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


എല്ലാത്തിലും ഉപരിയാണെന്ന്‌ സതീശൻ സ്വയം ഭാവിക്കുന്നു

എരുമേലി

എല്ലാത്തിലും എതിർപ്പ്‌ പ്രകടിപ്പിച്ച്‌, താൻ എല്ലാത്തിലും ഉപരിയാണെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഭാവിക്കുന്നതെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുപാട്‌ പ്രതിപക്ഷ നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്‌. സതീശൻ ഇപ്പോഴേ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സലിലാണെന്ന്‌ തോന്നുന്നു. യോഗ്യനാണെന്ന്‌ സ്വയം ഭാവിച്ചാൽ മാത്രം പോരാ. നിലവാരമുള്ള സമീപനവും സംസാരവും അദ്ദേഹത്തിൽ കാണുന്നില്ല. അയ്യപ്പസംഗമത്തോടുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാട്‌ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ എരുമേലിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെ നയിക്കുന്നത്‌ ആരാണെന്ന്‌ എല്ലാവർക്കുമറിയാം. അതുകൊണ്ട്‌ യുഡിഎഫിന്‌ അഭിപ്രായം പറയാൻ സാധിക്കില്ല. യുഡിഎഫിന്റെ അഭിപ്രായം കേൾക്കുന്നതിൽ ഒരു പ്രസക്തിയുമില്ല.

എസ്‌എൻഡിപിയുടെ പരിപാടികളിൽ സതീശൻ പങ്കെടുത്തതുകൊണ്ട്‌ അദ്ദേഹവുമായി മഞ്ഞുരുകി എന്നർഥമില്ല. പ്രതിപക്ഷ നേതാവായതുകൊണ്ട്‌ ക്ഷണിച്ചു, അദ്ദേഹം വന്നു എന്ന്‌ മാത്രം– വെള്ളാപ്പള്ളി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home