പുണെയില്‍ വീണാ ജോർജിന് സർപ്രൈസ് നൽകി പഴയ ശിഷ്യ: അനുഭവം പങ്കുവച്ച് മന്ത്രി

എന്‍ഐവി ഡയറക്ടര്‍ ഡോ. നവീന്‍ കുമാര്‍, ഡോ. അനീഷ എന്നിവര്‍ക്കൊപ്പം മന്ത്രി
പുണെ: നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി പുണെയിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാത്തിരുന്നത് തന്റെ ശിഷ്യ. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സന്ദര്‍ശനത്തിനിടേയാണ് പഴയ ശിഷ്യയായ ഡോ. അനീഷയെ കണ്ടത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ വീണയുടെ വിദ്യാര്‍ത്ഥിനിയായിരുന്നു അനീഷ. തന്റെ പഴയ വിദ്യാർഥിനിയെ കണ്ടത് തികച്ചും അപ്രതീക്ഷിത കൂടിക്കാഴ്ച്ചയായിരുന്നു എന്ന് മന്ത്രി ഫെയ്‌സ്‌ബുക്കിൽ എഴുതി. മന്ത്രി തന്റെ ഫേസ്ബുക്കിലാണ് കൂടിക്കാഴ്ച പങ്കുവച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അഭിമാനവും സന്തോഷവും ഹൃദയം നിറച്ച ഒരു നിമിഷമായിരുന്നു അത്. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സന്ദര്‍ശനത്തിനിടെ ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ശാസ്ത്രജ്ഞയായ ഡോ. അനീഷയെ കണ്ട നിമിഷം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എന്റെ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രിയപ്പെട്ട അനീഷ. കോളേജില്‍ അനീഷ ബിരുദ പഠനം നടത്തുമ്പോഴാണ് ഞാന്‍ അനീഷയുടെ ഫിസിക്‌സ് അധ്യാപികയായത്. അനീഷയുമായുള്ള കൂടിക്കാഴ്ച അപ്രതീക്ഷിതമായിരുന്നു. അനീഷ അവിടെ ഉണ്ടെന്നുള്ളത് അറിയില്ലായിരുന്നു. സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ ബഹു. എംഎല്‍എമാര്‍ ശ്രീ. പികെ ബഷീര്‍, ശ്രീമതി യു. പ്രതിഭാ, ശ്രീമതി കെകെ രമ, ശ്രീ. ജോബ് മൈക്കിള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.









0 comments