വി ഡി സതീശനെ പരിഹസിച്ച് ഡിസിസി സെക്രട്ടറിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്

തിരുവനന്തപുരം: മനോരമ നോക്കിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിനെതിരെ ഓരോ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതെന്ന ആക്ഷേപവുമായി കണ്ണൂർ ഡി സി സി സെക്രട്ടറിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്. ജനറൽ സെക്രട്ടറി ജയകൃഷ്ണന്റെ സ്റ്റാറ്റസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
നേതാവേ അടുത്ത വിഷയം ?. ഒരു നിശ്ചയവുമില്ല, മനോരമയിൽ ഒന്നും വന്നില്ല എന്നാണ് പരിഹാസ പോസ്റ്ററിലെ വരികൾ കഴിഞ്ഞ ദിവസം രാത്രിയാണ് ജയകൃഷ്ണൻ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്








0 comments