വൈശാഖൻ തുഞ്ചൻ ട്രസ്‌റ്റ് ചെയർമാൻ

മലപ്പുറം: തിരൂർ തുഞ്ചൻ ട്രസ്‌റ്റ് ചെയർമാനായി എഴുത്തുകാരൻ വൈശാഖനെ തെരഞ്ഞെടുത്തു. തിങ്കളാഴ്‌ച ചേർന്ന ട്രസ്‌റ്റ് ജനറൽ ബോഡി ഏകകണ്‌ഠമായാണ് വൈശാഖനെ തെരഞ്ഞെടുത്തത്. എം ടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.
കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റാണ് വൈശാഖൻ. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതിയംഗം , ജനറല്‍ കൗണ്‍സില്‍ അംഗം, നിര്‍വ്വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.









0 comments