പഠിക്കാം മാറ്റത്തിന്റെ പുതുപാഠം

school calender
വെബ് ഡെസ്ക്

Published on Jun 02, 2025, 01:52 AM | 2 min read

തിരുവനന്തപുരം: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസിലെ വിദ്യാർഥികളുടെ കെെയിൽ പരിഷ്കരിച്ച പാഠപുസ്തകം എത്തുന്ന അധ്യയന വർഷമാണിത്‌. മുഴുവൻ വിദ്യാർഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയും ആരംഭിക്കും. നാലാം ക്ലാസ് പൂർത്തിയാകുമ്പോൾ മുഴുവൻ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലർത്തുമെന്നതും ഉറപ്പാക്കും.

ലഹരിക്കെതിരെ 
ഒറ്റക്കെട്ട് ലഹരി ഉപയോഗവും ആസക്തിയും തടയാൻ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തും.‌ അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം, ഉറുദു, അറബി എന്നീ വിഷയങ്ങളിൽ യുപി, ഹൈസ്‌കൂൾ തലങ്ങളിൽ ലഹരിയ്ക്കെതിരെയുള്ള പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറിക്ക് 
പ്രത്യേക പരിശീലനം അക്രമപ്രവണത, ലഹരിഉപയോഗം, വൈകാരിക മാനസിക പ്രശ്നം, അപകടകരായ വാഹന ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, റാഗിങ്‌ തുടങ്ങിയവയ്ക്ക് ശാസ്ത്രീയ പരിഹാരമാർഗം കണ്ടെത്താൻ ഹയർ സെക്കൻഡറിക്കാർക്ക് പ്രത്യേക പരിശീലനം. രണ്ടാഴ്ചയിലായി അഞ്ച് മണിക്കൂറാണ്‌ ബോധവത്ക്കരണ ക്ലാസ്.

റോബോട്ടിക്സും 
സമ്പാദ്യവും കുട്ടികളിൽ സമ്പാദ്യം ശീലം വർധിപ്പിക്കാൻ അഞ്ചാം ക്ലാസ് മുതൽ സാമ്പത്തിക സാക്ഷരതാ പാഠഭാ​ഗം. ധനകാര്യം സാമ്പത്തിക സാക്ഷരത എന്ന പേരിൽ 9,10 ക്ലാസുകൾക്ക് പ്രത്യേക പുസ്തകവും തയ്യാറാക്കി. റോബോട്ട്‌ നിർമാണത്തിന്‌ പത്താം ക്ലാസുകാരെ പ്രാപ്തനാക്കാൻ റോബോട്ടിക്സ് പഠനവും ഹൈസ്കൂളിൽ എഐയും ഉൾപ്പെടുത്തി. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രിന്റിങ് ആൻഡ്‌ സ്റ്റേഷനറി, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്, പാർപ്പിടം, ഫാഷൻ ഡിസൈൻ, ടൂറിസം, മാലിന്യസംസ്‌കരണം, രുചിക്കൂട്ടുകളുടെ ലോകം, വിളവിന്റെ വിജ്ഞാനം, പൈപ്പുകളും ഫിറ്റിങ്ങുകളും, മീഡിയ ആൻഡ്‌ എന്റർടെയ്‌മെന്റ് തുടങ്ങിയവും പഠിപ്പിക്കും. അഞ്ച് മുതൽ പത്ത് വരെ നീന്തൽ സാക്ഷരതയും എട്ടാം ക്ലാസിൽ സൂംബയും ഉൾപ്പെടുത്തി. സുരക്ഷാ സ്ക്വാഡുമായി 
കെഎസ്‌ആർടിസി തിരുവനന്തപുരം വിദ്യാർഥികൾക്ക്‌ നല്ല യാത്രാനുഭവം പകരാൻ സജ്ജീകരണമൊരുക്കി കെഎസ്‌ആർടിസി.

തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതോടെ ബസുകളുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാൻ സ്‌ക്വാഡിനെ നിയോഗിച്ചതായി സിഎംഡി പ്രമോജ്‌ശങ്കർ അറിയിച്ചു. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിലും സ്‌കൂൾ ജങ്‌ഷനും പ്രധാന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ്‌ സ്‌ക്വാഡ്‌ പ്രവർത്തിക്കുക. ബസുകളുടെ പരിശോധനയ്‌ക്ക്‌ കെഎസ്‌ആർടിസി ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്തി. ഓഫ്‌ റോഡ്‌ ബസുകളുടെ എണ്ണം അഞ്ഞൂറിൽതാഴെയാക്കും. വിദ്യാർഥികൾക്ക്‌ യാത്രാ കൺസഷനായുള്ള ഓൺലൈൻ സംവിധാനം മുൻവർഷത്തെപ്പോലെ തുടരും. ●സ്‌കൂൾ/ കോളേജ്‌ ട്രിപ്പുകൾ ക്രമീകരിച്ച്‌ മുഴുവൻ ഷെഡ്യൂളും ആവശ്യമെങ്കിൽ അധിക ട്രിപ്പും സർവീസും നടത്തും ● തിങ്കളാഴ്ച സ്കൂൾ പ്രവേശനത്തിരക്ക്‌ അനുസരിച്ച്‌ കൂടുതൽ സൂപ്പർക്ലാസ്‌ ബസ്‌ ഓടിക്കും ●എല്ലാ ബസുകളിലും അഗ്നിശമന ഉപകരണങ്ങൾ സജ്ജ
മാക്കി


5 മുതൽ 9 വരെയും സബ്ജക്ട് മിനിമം നടപ്പാക്കും

ആലപ്പുഴ' ഈ അധ്യയനവർഷംമുതൽ 5, 6, 7, 9 ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എട്ടാം ക്ലാസിൽ നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിതെന്ന്‌ മന്ത്രി പറഞ്ഞു. മിനിമം മാർക്ക് വാങ്ങാത്ത കുട്ടികൾക്ക്‌ മൂന്നാഴ്‌ചത്തെ പ്രത്യേക പരിശീലനം നൽകി വീണ്ടും പരീക്ഷ നടത്തും. ഒന്നാംക്ലാസ് പ്രവേശനത്തിന് മത്സരപ്പരീക്ഷയോ നിയമാനുസൃതമല്ലാത്ത ഫണ്ട് പിരിവോ പാടില്ലെന്നും ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാംക്ലാസ് പ്രവേശനം നേടുന്നവർക്ക് പ്രീസ്‌കൂൾ പഠനാനുഭവം ഒരുക്കാൻ ‘ഒന്നൊരുക്കം’ എന്ന പേരിൽ സ്‌കൂൾ സന്നദ്ധതാ പാക്കേജ് നടപ്പാക്കും. വിദ്യാഭ്യാസ മാസ്‌റ്റർപ്ലാൻ ജൂൺ 10നകം പ്രസിദ്ധീകരിക്കും. കുട്ടികളുടെ പഠനനില മനസിലാക്കി ആവശ്യമായ പിന്തുണയുറപ്പാക്കാൻ സമഗ്ര ഗുണമേന്മാ പദ്ധതിയും നടപ്പാക്കും. ഹയർസെക്കൻഡറി പാഠ്യപദ്ധതി ഈ അധ്യയനവർഷം പൂർത്തിയാക്കും. പുതിയ അധ്യാപകർക്കുള്ള പരിശീലനത്തിന്‌ ബജറ്റിൽ അഞ്ചുകോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home