കലാശക്കൊട്ടിന് പിന്നാലെ ബിജെപി നേതാക്കൾക്കൊപ്പം കൈകോർത്ത് സതീശൻ

വി വി രാജേഷിനൊപ്പം വി ഡി സതീശൻ, ഷിബു ബേബി ജോൺ എന്നിവർ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചയുടനെ ബിജെപി നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിനെതിരെ എസ്‍യുസിഐ തിരുവനന്തപുരത്ത് നടത്തിയ സമരത്തിലാണ് ബിജെപി, കോൺഗ്രസ് നേതാക്കൾ പരസ്യമായി വേദിപങ്കിട്ടത്. വി വി രാജേഷ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സമരത്തിലുണ്ടായിരുന്നു. സതീശന് പുറമെ ഡിസിസി പ്രസിഡണ്ട് പാലോട് രവി, ഷിബു ബേബി ജോൺ തുടങ്ങിയ യുഡിഎഫ് നേതാക്കളും പങ്കെടുത്തു.
ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളെ എതിർത്ത് മുൻപും യുഡിഎഫ്-ബിജെപി നേതാക്കൾ എൽഡിഎഫ് സർക്കാരിനെതിരെ സംയുക്തസമരം നടത്തിയിട്ടുണ്ട്.
ആശാ വർക്കർമാരുടെ പേരിൽ എസ്‍യുസിഐ നടത്തുന്ന സർക്കാർ വിരുദ്ധ സമരത്തിൽ തുടക്കം മുതൽക്കേ യുഡിഎഫ്-ബിജെപി സഖ്യമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ആശമാരെ അവണിക്കുന്നു എന്ന വ്യാജപ്രചരണത്തോടെയാണ് സമരം. എന്നാൽ ആശമാർക്കുവേണ്ടി കഴിയാവുന്നതൊക്കെ സംസ്ഥാന സർക്കാർ ചെയ്‌തിട്ടുണ്ടെന്ന വസ്തുത സമരക്കാർ മറച്ചുപിടിക്കുകയാണ്. കേന്ദ്രപദ്ധതിയായിട്ടും കേന്ദ്രസർക്കാരിനെതിരെ എസ്‍യുസിഐയോ യുഡിഎഫോ ഒരുവാക്കുപോലും പറയാത്തതിലെ പൊള്ളത്തരവും വെളിപ്പെട്ടിട്ടുണ്ട്.









0 comments