രാത്രിയിൽ അൻവറിനെ കാണാൻ രാഹുൽ പോയത് യുഡിഎഫ് തീരുമാനിച്ചിട്ടല്ല: സതീശൻ

നിലമ്പൂർ: അനുനയ നീക്കവുമായി പി വി അൻവറിനെ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചതിൽ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുൽ അൻവറുമായി ചർച്ച നടത്തിയത് യുഡിഎഫ് തീരുമാനിച്ചിട്ടല്ലെന്ന് സതീശൻ പറഞ്ഞു. അങ്ങനൊരു ചർച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറിന്റെ മുമ്പില്‍ യുഡിഎഫ് വാതിലടച്ചതാണ്. രാഹുൽ പോയത് തെറ്റാണ്. അതിൽ വിശദീകരണം ചോദിക്കേണ്ടയാൾ താനല്ലെന്നും സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എന്നാൽ രാഹുൽ-അൻവർ കൂടിക്കാഴ്ച മഹാപാതകമായി കാണുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. 'ഞങ്ങൾ പല ആളുകളെയും കാണുന്നുണ്ട്. അൻവറിനെതിരെ യുഡിഎഫ് വാതിലിടച്ചു കുറ്റിയിട്ടു എന്ന് മാധ്യമങ്ങളാണ് പറയുന്നത്.- അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫിനെയും സ്ഥാനാർഥിയെയും രൂക്ഷമായി വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അൻവറിനെ ശനിയാഴ്ച അർധരാത്രിയാണ് ഒതായിയിലെ വീട്ടിലെത്തി രാഹുൽ കണ്ടത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അൻവർ സൂചന നൽകിയതിന് പിന്നാലെയായിരുന്നു സന്ദർശനം.









0 comments