അൻവർ വേണ്ട ; പിന്തുണച്ചവരെ തിരുത്തിച്ചു : വി ഡി സതീശൻ

തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷവും പി വി അൻവറിനായി വാദിച്ച കോൺഗ്രസ് നേതാക്കളെക്കൊണ്ട് അതെല്ലാം തിരുത്തിച്ചുവെന്ന് സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർകൂടി ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ എന്നുപറഞ്ഞവരൊക്കെ അതു മാറ്റിപ്പറഞ്ഞിട്ടുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘അൻവറിനെ ഒപ്പം ചേർക്കേണ്ടെന്നത് യുഡിഎഫ് എടുത്ത തീരുമാനമാണ്. ആ വാതിൽ അടച്ചു. ഇപ്പോൾ ആ വിഷയം മുൻഗണനയിലില്ല.
രാജ്ഭവൻ സ്വീകരിക്കുന്ന നിലപാടുകളിൽ എതിർപ്പ് അറിയിക്കാൻ സർക്കാർ വൈകിയെങ്കിലും പ്രതികരിച്ചതു നന്നായി. ഗവർണർക്ക് രാഷ്ട്രീയ ആഭിമുഖ്യം തുടരാം. പക്ഷേ പദവി ദുരുപയോഗിക്കരുത്. വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. മതസൗഹാർദം തകർക്കുന്ന നടപടികൾ ഉണ്ടാകുമ്പോൾ സർക്കാർ ശക്തമായ നിലപാട് എടുക്കണം. പ്രതിപക്ഷം അതിനൊപ്പം നിൽക്കും’’–- സതീശൻ പറഞ്ഞു.









0 comments