എ ഗ്രൂപ്പും കെ സുധാകരൻ അനുകൂലികളും രംഗത്ത്
ചതീശൻ, കേക്കച്ഛൻ, പച്ച സംഘി ; കോൺഗ്രസിൽ ‘സൈബർ ചെളിവാരിയെറിയൽ’

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണത്തിനു പിന്നാലെ കോൺഗ്രസിനുള്ളിൽ ‘സൈബർ ചെളിവാരിയെറിയൽ’ രൂക്ഷം. വി ഡി സതീശനെതിരെ എ ഗ്രൂപ്പും കെ സുധാകരൻ അനുകൂലികളും കൈ മെയ് മറന്നാണ് രംഗത്തുള്ളത്. പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറന്പിലിന്റെയും സംഘവുമുണ്ട്. രാഹുലിനെ കുടുക്കിയത് വി ഡി സതീശനാണെന്ന നിലയിലാണ് പല പോസ്റ്റും. കോൺഗ്രസ് നേതാവിന്റെ മകളെ സതീശൻ ഇതിനായി രംഗത്തിറക്കിയെന്നും ആക്ഷേപിക്കുന്നു. ‘ചതീശൻ’, ‘കേക്കച്ഛൻ’, ‘പച്ച സംഘി’ തുടങ്ങിയ പരാമർശങ്ങളുമുണ്ട്. ഇതിനെതിരെ സതീശൻ ‘ടീമിന്റെ’ പ്രത്യാക്രമണം കൂടിയായതോടെ ആകെ ജഗപൊകയായി.
കെ സുധാകരന് സമൂഹ മാധ്യമ സംഘം നേരത്തെയുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ ഇത് നിർജീവമായി. സുധാകരനെ നാണംകെടുത്തി ഇറക്കിവിട്ടതിനു പിന്നിൽ സതീശനാണെന്ന് വിശ്വസിക്കുന്ന ഈ സംഘം അവസരമൊത്തു വന്നപ്പോൾ തിരിച്ചടിക്കുകയായിരുന്നു. ‘അത് സാരമാക്കേണ്ടതില്ല’ എന്നായിരുന്നു സതീശനെതിരെ ഉയരുന്ന സൈബർ ആക്രമണത്തെ കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. ഇതിനു പിന്നാലെ രമേശ് ചെന്നിത്തലയ്‌ക്കും കുടുംബത്തിനും എതിരെയും സെെബർ ആക്രമണം തുടങ്ങി.









0 comments