12 കിലോ കഞ്ചാവുമായി ഉത്തർപ്രദേശുകാരൻ അറസ്റ്റിൽ

പ്രതി രാജേഷ് രഞ്ജക്
ഷൊർണൂർ: കഞ്ചാവുമായി അതിഥിത്തൊഴിലാളിയെ ഷൊർണൂർ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് തൻസി ബഫ്രിന റൂറ ബഫ്രിൻസ് ന്യൂഹരിജൻ കോളനിയിലെ രാജേഷ് രഞ്ജക് (32) ആണ് പൊലീസ് പിടിയിലായത്.
ഇയാളിൽനിന്ന് 12.613 കിലോ കഞ്ചാവ് കണ്ടെത്തി. ഷൊർണൂർ ശാന്തിതീരം നമ്പ്രം റോഡിലെ റെയിൽവേ ബി ക്യാബിൻ പരിസരത്തുനിന്നാണ് ഇയാളെ പിടിച്ചത്. തിങ്കൾ പകൽ മൂന്നിന് പൊലീസ് പട്രോളിങ്ങിനിടയിൽ സംശയംതോന്നി ബാഗ് പരിശോധിക്കുകയായിരുന്നു. കോഴിക്കോട് എത്തിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
നാർകോട്ടിക് സെൽ ഡിവൈഎസ്‌പി അബ്‌ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഷൊർണൂർ ഇൻസ്‌പെക്ടർ വി രവികുമാർ, എസ്ഐമാരായ ഡേവി സേതുമാധവൻ, എഎസ്ഐ പ്രദീപ്, സജീഷ്, ജയശ്രീ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.









0 comments