സമഗ്ര നഗരനയം; നിയമഭേദഗതികൾ വേണ്ടിവരും

കൊച്ചി : രാജ്യത്താദ്യമായി കേരളം സമഗ്ര നഗരനയം രൂപീകരിക്കുന്പോൾ മുനിസിപ്പൽ നിയമത്തിലടക്കം ഭേദഗതികൾ വേണ്ടിവരുമെന്നും അത്തരം നടപടികളിലേക്ക് വൈകാതെ കടക്കുമെന്നും മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മേയർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കേണ്ട സിറ്റി കാബിനറ്റ് പോലുള്ളവയ്‌ക്ക് നിയമഭേദഗതി വേണ്ടിവരും.
കേന്ദ്രവിഹിതത്തിൽ വലിയ കുറവുണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ടിൽ സംസ്ഥാനം കുറവുവരുത്തിയില്ല. മന്ത്രിസഭാ തീരുമാനപ്രകാരം അഞ്ചുശതമാനംവീതം വർധനയും നൽകി. അതിന്റെ ഭാഗമായി 28.69 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത്. കെ സ്‌മാർട്ട് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിച്ചെന്നും മന്ത്രി പറഞ്ഞു.









0 comments