ഹോട്ടലിൽ ബഹളം: നടൻ വിനായകനെ കസ്റ്റഡിയിലെടുത്തു

കൊല്ലം : ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് നടൻ വിനായകനെ അഞ്ചാലുംമൂട് പൊലീസ് എത്തി സ്റ്റേഷനിൽ കൂട്ടികൊണ്ടു വന്ന് കേസ് ചാർജ്ജ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാം തീയതി മുതൽ ഹോട്ടൽ റാവീസിൽ താമസിച്ച വിനായകൻ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനിറങ്ങുമ്പോഴാണ് ജീവനക്കാരുമായി വാക്കുതർക്കവും ബഹളവും ഉണ്ടായത്.
ചില ജീവനക്കാർ കയ്യേറ്റം ചെയ്തതായി പരാതി പെട്ടെങ്കിലും രേഖാമൂലം എഴുതി നൽകാൻ തയ്യാറായില്ല. മെഡിക്കൽ പരിശോധനക്ക് ശേഷം വൈകിട്ട് നാലുമണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. സിഐയും മറ്റും ഇടപെട്ട് സംസാരിച്ചതിനെ തുടർന്ന് അഞ്ച് മണിയോടെയാണ് വിനായകൻ സ്റ്റേഷനിൽ നിന്ന് തിരികെ പോയത്.









0 comments