വിദ്വേഷപ്രചാരകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസലാക്കി യുഡിഎഫ് ഭരണസമിതി

നിലമ്പൂർ: തീവ്രമതവിദ്വേഷ പ്രചാരകനായ സംഘപരിവാർ അനുകൂലിയെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസലാക്കി മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി. നിലമ്പൂർ വഴിക്കടവ് പഞ്ചായത്താണ് അഡ്വ.കൃഷ്ണരാജിന് കേസുകൾ ഹൈക്കോടതിയിൽ നടത്താനായി നിയമനം നൽകിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കൊടുംവർഗീയ പ്രചരണം നടത്തുന്നയാളാണ് കൃഷ്ണരാജ്. മതസ്പർധ വളർത്തുന്ന പ്രചരണം നടത്തിയതിന് ഇയാൾക്കെതിരെ കേസുമുണ്ട്. കോൺഗ്രസും ലീഗും ചേർന്നാണ് പഞ്ചായത്ത് ഭരണം നടത്തുന്നത്.
വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകിയപ്പോൾ, അതിന് തടസഹർജി നൽകിയ 'കാസ'യ്ക്ക് വേണ്ടി ഹാജരാകുന്നതും ഇതേ കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവർ താടിവെച്ച് വാഹനംഓടിച്ചെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിൽ വിദ്വേഷപ്രചരണം നടത്തിയതിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.
ലീഗ് പ്രവർത്തകയുടെ ഭർത്താവാണ് ഇതുവരെ സ്റ്റാൻഡിങ് കോൺസലായിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് കൃഷ്ണരാജിനെ യുഡിഎഫ് ഭരണസമിതി നിയമിച്ചത്.









0 comments