തെക്കൻ ജില്ലകളിൽ സീറ്റ്‌ ഉറപ്പിക്കാതെ മുന്നോട്ടില്ലെന്ന്‌ കടുപ്പിച്ച്‌ ലീഗ്‌

print edition വിമതപ്പട, കൂട്ടരാജി ; യുഡിഎഫിൽ കൂട്ടപ്പൊരിച്ചിൽ

udf league bjp clash in kerala
വെബ് ഡെസ്ക്

Published on Nov 21, 2025, 03:37 AM | 2 min read

തിരുവനന്തപുരം

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനോ പ്രതിഷേധ രാജി തടയാനോ കഴിയാതെ യുഡിഎഫ്‌. മുന്നണിയിലെ പ്രധാന പാർടികളായ കോൺഗ്രസിലും മുസ്‌ലിം ലീഗിലും തർക്കങ്ങൾ വ്യാപകമായി. ഇരുപാർടികളും ഏറ്റുമുട്ടുന്ന സ്ഥിതിയാണ്‌ പലയിടത്തും.


തെക്കൻ കേരളത്തിലെ അഞ്ച്‌ ജില്ലകളിലും അവഗണിച്ചതിൽ കടുത്ത പ്രതിഷേധം കോൺഗ്രസ്‌ നേതൃത്വത്തെ ലീഗ്‌ അറിയിച്ചി
ട്ടുണ്ട്‌.


ചിറയിൻകീഴിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്‌ കൂടുതൽ പ്രവർത്തകർ കോൺഗ്രസ്‌ വിട്ടു. തിരുവല്ലത്ത്‌ മണ്ഡലം കമ്മിറ്റിയൊന്നാകെ രാജി നൽകി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർ കോർ കമ്മിറ്റി ചെയർപെഴ്‌സൻ സ്ഥാനവും ഡിസിസി ജനറൽ സെക്രട്ടറി എം ജെ ആനന്ദ്‌ പാർടിയിലെ സ്ഥാനങ്ങളും രാജിവച്ചിരുന്നു.


വയനാട്ടിൽ പാർടിയെ നേതൃത്വം തൂക്കി വിൽക്കുകയാണെന്നാരോപിച്ച്‌ മുതിർന്ന കോൺഗ്രസ് നേതാവ് ഗോകുൽദാസ് രംഗത്തുവന്നു. തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷം. പലയിടത്തും പ്രാദേശിക നേതാക്കൾ രാജിവച്ചു.


മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക്‌ ജനറല്‍ സീറ്റ് നൽകാത്തതിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രതിഷേധത്തിലാണ്‌. ഇടുക്കിയിലെ അടിമാലിയിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ‘സേവ് കോൺഗ്രസ്‌' രൂപീകരിച്ച്‌ പോസ്റ്റർ പ്രചാരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ പേമെന്റ് സീറ്റാക്കിയെന്നാണ്‌ ആക്ഷേപം. നെടുങ്കണ്ടത്തും രാജാക്കാടും ലീഗിന്റെ ഗ്രാമപഞ്ചായത്ത്‌ സീറ്റുകളും കോൺഗ്രസ്‌ പിടിച്ചെടുത്തു.


തർക്കമുള്ള വാർഡുകളിലെല്ലാം ലീഗും കോൺഗ്രസും റിബലുകളെ നിർത്തിയിട്ടുണ്ട്‌. മലപ്പുറത്ത് വളാഞ്ചേരി, താനൂർ, കൊണ്ടോട്ടി നഗരസഭകളിൽ ലീഗ്‌ വിമതർ പത്രിക നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ കൊടുമൺ ഡിവിഷനിൽ തട്ടയിൽ ഹരികുമാറും കോഴഞ്ചേരിയിൽ ജെറി മാത്യു സാമും വെള്ളിയാഴ്‌ച കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ റിബലായി പത്രിക നൽകും.

ഡിസിസി ഓഫീസുകളിൽ കൂട്ടത്തല്ല്‌

തദ്ദേശ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി നിർണയ ചർച്ചയ്‌ക്കിടെ ഡിസിസി ഓഫീസുകളിൽ കൂട്ടത്തല്ല്. തൃശൂർ, കാസർകോട്‌ ഡിസിസി ഓഫീസുകളിലാണ് നേതാക്കളും അണികളും ഏറ്റുമുട്ടിയത്‌.


തൃശൂരിൽ പണം വാങ്ങി സീറ്റ് വിറ്റെന്നാരോപിച്ച്‌ ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിനെ പ്രാദേശിക നേതാക്കളും പ്രവർത്തകരും തടഞ്ഞുവച്ചു. ഓഫീസിലെത്തിയ പ്രവർത്തകരെ ഡിസിസി പ്രസിഡന്റിനെ കാണാൻ അനുവദിച്ചില്ല. പ്രവർത്തകർ തള്ളിക്കയറിയതോടെ കൈയാങ്കളിയും സംഘർഷവുമായി. പ്രശ്‌നപരിഹാരത്തിന്‌ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയ മുൻ പ്രസിഡന്റ്‌ ജോസ് വള്ളൂരിനെയും പ്രവർത്തകർ കൈയേറ്റംചെയ്‌തു. അയ്യന്തോൾ ഫ്ലാറ്റ്‌ കൊലക്കേസ്‌ പ്രതിയായ കോൺഗ്രസ്‌ ക്രിമിനലും സംഘം സ്ഥലത്തെത്തിയതോടെ സംഘർഷമായി. ഒടുവിൽ മണ്ഡലം കമ്മിറ്റി അംഗീകരിച്ച പ്രകാരം സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചതോടെ പ്രതിഷേധക്കാർ മടങ്ങി. എന്നാൽ മറുഭാഗം ഇത് അംഗീകരിച്ചിട്ടില്ല.


കാസർകോട്‌ ഇ‍ൗസ്റ്റ്‌ എളേരി പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്ത്‌ ചിറ്റാരിക്കൽ ഡിവിഷനിലെയും സ്ഥാനാർഥിനിർണയത്തിന്റെ പേരിലാണ്‌ ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ പന്തംമാക്കൽ ഉൾപ്പെടെയുള്ളവർ ഇന്ദിരാ ഭവനിൽ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ വാസുദേവനെ ജയിംസ്‌ പന്തംമാക്കൽ മർദിച്ചു. വാസുദേവന്റെ നാഭിക്ക്‌ ചവിട്ടുന്നതിന്റെയും മൂക്കിനിടിക്കുന്നതും ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ മർദ്ദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സഫ് വാൻ കുന്നിലിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു



deshabhimani section

Related News

View More
0 comments
Sort by

Home