പാതിവിലത്തട്ടിപ്പ് കേസ് ; അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാക്കൾ


ടി പി സുന്ദരേശൻ
Published on Mar 06, 2025, 12:16 AM | 1 min read
ചേർത്തല : പാതിവിലത്തട്ടിപ്പിലൂടെ കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണനുവേണ്ടി ചേർത്തല കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാക്കൾ. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എൻ ശ്രീകുമാറും കെപിസിസി വിചാർ വിഭാഗം അംഗം അഡ്വ. ആർ ജയചന്ദ്രനുമാണ് ഹാജരായത്. തട്ടിപ്പിനിരയായ പാണാവള്ളി സ്വദേശിനിയായ അഭിഭാഷകയുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിൽ അന്വേഷകസംഘം സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിക്കാനാണ് പ്രതിയെ ചൊവ്വാഴ്‌ച ചേർത്തല കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ രണ്ട് ദിവസം ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
തെറ്റായ കാര്യങ്ങൾ ആരോപിച്ചാണ് അനന്തുവിനെതിരെ കേസെടുത്തതെന്ന് കോൺഗ്രസുകാരായ അഭിഭാഷകർ വാദിച്ചു. കണ്ണൂരിൽ രജിസ്‌റ്റർചെയ്‌ത കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറിയും അഭിഭാഷകയുമായ ലാലി വിൻസെന്റ് പ്രതിയാണ്. ഇവർ അനന്തുവിൽനിന്ന് 40 ലക്ഷം കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അനന്തുവിനെ ന്യായീകരിച്ച് ലാലി വിൻസെന്റ് പരസ്യമായി രംഗത്ത് എത്തിയതും വിവാദമായി. പ്രതിക്കുവേണ്ടി അവർ കോടതിയിൽ ഹാജരാകുകയുംചെയ്‌യിരുന്നു.
0 comments