രണ്ട് യുഡിഎഫ് എംഎൽഎമാർ അമിത് ഷായെ കണ്ടു; നിലമ്പൂരിലും അന്തർധാര: സ്റ്റീഫൻ ജോർജ്

Stephen George Kerala Congress

സ്റ്റീഫൻ ജോർജ്

വെബ് ഡെസ്ക്

Published on Jun 01, 2025, 03:51 PM | 1 min read

കോട്ടയം: യുഡിഎഫ് എംൽഎമാരായ മോൻസ് ജോസഫും മാണി സി കാപ്പനും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേരള കോൺ​ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. നിലമ്പൂരിലെ ബിജെപിയുടെ സ്ഥാനാർഥി നിർണയത്തിലും ഈ കൂടിക്കാഴ്ചയുടെ ഇടപെടലുണ്ടെന്ന് കണക്കാക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ യുഡിഎഫ് എംഎൽഎമാരുടെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.


കേരള കോൺ​ഗ്രസ് ​ജോസഫ് ​ഗ്രൂപ്പിന്റെ നേതാവാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥിയായ മോഹൻ ജോർജ്. യുഡിഎഫ് ബിജെപിക്ക് ഡെപ്യൂട്ടേഷനിൽ കൊടുത്ത സ്ഥാനാർഥിയാണിത്. ജോസഫ് ​ഗ്രൂപ്പിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാണ് മോഹൻ ജോർജ്. ബിജെപി സ്ഥാനാർഥിയായി മാറുമ്പോൾ ഞങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് യുഡിഎഫ് പറയുന്നതിൽ അർത്ഥമുണ്ടോ? ഉപതെരഞ്ഞെടുപ്പിൽ‌ എൽഡിഎഫിന്റെ വിജയം സുനിശ്ചിതമായപ്പോൾ യുഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ് അവസാനനിമിഷം ഈ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്യ- സ്റ്റീഫൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home