തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം ഐ ബി പാർട്ടിയും, തിരുവനന്തപുരം എക്‌സൈസ് റെയിഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മണക്കാട് കുറ്റിക്കാട് നിന്നാണ് 13 കിലോയോളം കഞ്ചാവ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ്കുമാർ, ആർ ജി രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബിജുരാജ്, പ്രിവൻറ്റീവ് ഓഫിസർമാരായ പ്രകാശ്, ഷാജു പ്രിവൻറ്റീവ് ഓഫിസർ(ഗ്രേഡ് ) വിശാഖ്, ഷൈൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത്, സുബിൻ, ദീപു, ശ്രീനാഥ്, അജീഷ്ബാബു എക്‌സൈസ് ഡ്രൈവർമാരായ അരുൺ, വിനോജ് ഖാൻ സേട്ട്, തിരുവനന്തപുരം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്‌ണൻ എന്നിവർ അടങ്ങിയ സംഘമാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.









0 comments