ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ രണ്ടു പേർ മരിച്ചു

മലപ്പുറം: കുറ്റിപ്പുറം പെരുമ്പറമ്പിൽ ദേശീയ പാതയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിച്ചു. ഓട്ടോറിക്ഷ പൂർണമായും തകർന്നു.









0 comments