കോന്നിയിൽ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാൻ രണ്ട് കാമറകൾ കൂടി

കോന്നി : കോന്നി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാൻ രണ്ട് കാമറകൾ കൂടി സ്ഥാപിച്ചു. കരിപ്പൻതോട് സ്റ്റേഷൻ പരിധിയിലെ മേസിരിക്കാന, മന്തിക്കാന എന്നിവിടങ്ങളിലാണ് പുതിയതായി കാമറ സ്ഥാപിച്ചത്. വനത്തിൽ നിന്നും കുമ്മണ്ണൂരിലൂടെ അച്ചൻകോവിലാറ് കടന്നുവരുന്ന ആനയെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. പാടം സ്റ്റേഷനു പരിധിയിലുള്ള കുളത്തുമൺ, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിൽ കാമറ സ്ഥാപിച്ചിരുന്നു. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടർനടപടിയിലേക്ക് കടക്കും. വന്യമൃഗസംഘർഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നമ്പർ. കോന്നി- 9188407513, റാന്നി- 9188407515.









0 comments