ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി; രണ്ട് മലയാളികള്‍ അറസ്റ്റില്‍

cyber crime in india
വെബ് ഡെസ്ക്

Published on Feb 21, 2025, 03:19 PM | 1 min read

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയ കേസില്‍ രണ്ട് മലയാളികൾ ഇ ഡിയുടെ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി സയീദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി ജി വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് പിടിയിലായത്. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പു സംഘത്തിന് നല്‍കിയത്. തട്ടിപ്പ് സംഘത്തിന് അക്കൗണ്ടുകൾ നൽകിയ വകയിൽ ഇരുവർക്കും 2 കോടി 70 ലക്ഷം കമ്മിഷൻ ലഭിച്ചിരുന്നു.


ചൈനീസ് ആപ്പുകൾ ഈ അക്കൗണ്ടുകളിലൂടെ 1650 കോടി രൂപയാണ് തട്ടിയെടുത്തത്. ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു തമിഴ്‌നാട്ടുകാര്‍ നേരത്തെ പിടിയിലായിരുന്നു. കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഐടി ജീവനക്കാരാണ്.





deshabhimani section

Related News

View More
0 comments
Sort by

Home