രണ്ട് ദിവസം മദ്യശാലകൾക്ക്‌ അവധി

BEVCO
വെബ് ഡെസ്ക്

Published on Sep 29, 2025, 03:18 PM | 1 min read

തിരുവനന്തപുരം: ബുധനാഴ്‌ച ഡ്രൈ ഡേയും വ്യാഴാഴ്‌ച ഗാന്ധിജയന്തിയും ആയതിനാൽ രണ്ടു ദിവസം മദ്യ വിൽപ്പനശാലകൾ പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്ക്‌എടുപ്പ്‌ ആയതിനാൽ ചൊവ്വാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട്‌ ഏഴു വരെയാകും ബെവ്‌കോ ഒ‍ൗട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം. കൺസ്യൂമർഫെഡിന്റെ ഒ‍ൗട്ട്‌ലെറ്റുകൾക്ക്‌ ചൊവ്വാഴ്‌ച സാധാരണ പ്രവർത്തിസമയമായിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home