കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ടു കോടി രൂപ പിടികൂടി

കൊച്ചി: കൊച്ചിയിൽ രണ്ട് കോടി രൂപ ഓട്ടോയിൽ കടത്തിയ രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. കൊച്ചി വില്ലിങ്ടൺ ഐലൻഡിലാണ് സംഭവം.
മൂന്ന് ബാഗുകളിലായി സൂക്ഷിച്ച പണം മറ്റൊരാൾക്ക് കൈമാറുന്നതിനായി കാത്ത് നിൽക്കുമ്പോഴാണ് ഇവർ ഹാർബർ പോലീസിന്റെ പിടിയിലാകുന്നത്. കണക്കിൽപ്പെടാത്ത 2.70 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായ രാജഗോപാൽ 20 വർഷമായി വൈറ്റിലയിൽ താമസിക്കുന്ന ആളാണ്. ബിഹാർ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. പിടിയിലായവർക്ക് പരസ്പരം ബന്ധം ഇല്ലെന്ന് എ സി പി പി രാജ്കുമാർ പറഞ്ഞു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.









0 comments