ബിജെപി പ്രവർത്തകനാണ് പ്രതി സാബു
196 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോവളം: ബംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെമ്പഴന്തി അങ്കണവാടി ലൈൻ ജനതാ റോഡിൽ സാബു ഭവനിൽ സാബു (36), ശ്രീകാര്യം കരിയം കല്ലുവിള റോഡിൽ സൗമ്യ ഭവനിൽ രമ്യ (36) എന്നിവരെയാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായർ രാവിലെ 7.30ഓടെ ബംഗളൂരുവിൽനിന്നെത്തിയ കാർ കോവളത്ത് വച്ച് ഡാൻസാഫ് സംഘം പരിശോധിക്കുകയായിരുന്നു. രമ്യയുടെ ചെരുപ്പിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഇതിന് വിപണിയിൽ 10 ലക്ഷത്തോളം രൂപവരെ വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചെമ്പഴന്തിയിലെ സജീവ ബിജെപി പ്രവർത്തകനാണ് സാബു. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി ഇയാൾക്ക് നല്ല അടുപ്പമാണെന്നും നാട്ടുകാർ പറയുന്നു.









0 comments