print edition വെള്ളാപ്പള്ളിക്കെതിരായ ട്രിബ്യൂണൽ ഉത്തരവിന് സ്റ്റേ

കൊച്ചി: എസ്എൻ കോളേജുകളുടെ മാനേജർ വെള്ളാപ്പള്ളി നടേശനിൽനിന്ന് നഷ്ടപരിഹാരവും പിഴയും ഈടാക്കണമെന്ന കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മാനേജ്മെന്റിന്റെ സ്വത്ത് ജപ്തിചെയ്ത് 55 ലക്ഷം രൂപ ഈടാക്കണമെന്ന ഉത്തരവിനെതിരെ വെള്ളാപ്പള്ളി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
അച്ചടക്കനടപടിയുടെ ഭാഗമായുള്ള കുറ്റാരോപണ മെമ്മോയ്ക്കും സസ്പെൻഷനുമെതിരെ ചാത്തന്നൂർ എസ്എൻ കോളേജിലെ അസി. പ്രൊഫസർ ഡോ. പി ജി ഭവശ്രീ നൽകിയ ഹർജിയിലാണ് ട്രിബ്യൂണൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടത്. സസ്പെൻഷനും റദ്ദാക്കിയിരുന്നു. ഇതിനെതിരായ മാനേജ്മെന്റിന്റെ ഹർജിയിൽ, യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന് നഷ്ടപരിഹാരം വിധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
എന്നാൽ, ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ട്രിബ്യൂണൽ തുടർനടപടികളുമായി മുന്നോട്ടുപോയി. ഈ സാഹചര്യത്തിലാണ് മാനേജർ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയത്.









0 comments