ഷർമിള മേരി ജോസഫ് വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി: ഐഎഎസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനെ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ഫിനാൻസ് വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാറാണ് പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി.
പബ്ലിക് റിലേഷൻ വകുപ്പ് സെക്രട്ടറി എസ് ഹരികിഷോറിന് നോർക്കയുടെ അധിക ചുമതല നൽതി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതലയും ലോക കേരള സഭ ഡയറക്ടറുടെ ചുമതലയും നൽകിയിട്ടുണ്ട്. വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറായ മിർമുഹമ്മദ് അലിയെ വ്യവസായ വികസന കോർപറേഷൻ (KSIDC) എംഡിയായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ടി വി അനുപമ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി തുടരും. വേസ്റ്റ് മാനേജ്മെന്റിന്റെ സ്വതന്ത്ര ചുമതലയും നൽകിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൾ ഡയറക്ടറായ ശ്രീറാം സാംബശിവ റാവുവിനെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടേയും സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പ് ഡയറക്ടറുടേയും അധിക ചുമതലയും നൽകിയിട്ടുണ്ട്. വനിത ശിശുവികസന വിഭാഗം ഡയറക്ടറായ ഹരിത വി കുമാറിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൾ ഡയറക്ടറുടെ അധിക ചുമതലയും നൽകി.
കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് ഡയറക്ടറായ വി ശ്രീറാമിന് കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയുടെ ചുമതലയിൽ തുടരും. സാമ്പത്തിക (ചെലവ്) വിഭാഗം അഡീഷണൽ സെക്രട്ടറിയായി എസ് ചിത്രയെ നിയമിച്ചു. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ആനി ജൂല തോമസിന് കെടിഡിഎഫ്സി എംഡിയുടെ അധിക ചുമതല നൽകി. കായിക- യുവജനക്ഷേമ വിഭാഗം ഡയറക്ടർ പി വിഷ്ണുരാജാണ് പുതിയ വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടർ. സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ട്. ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാറിന് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെന്റൽ സെന്ററിന്റെ പൂർണ അധിക ചുമതല നൽകി. സബിൻ സമീദാണ് പുതിയ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഡയറക്ടർ









0 comments