Deshabhimani

എംജി രാജമാണിക്യം റവന്യൂ സെക്രട്ടറി: ഐഎഎസ് തലപ്പത്ത് മാറ്റം

secretariat
വെബ് ഡെസ്ക്

Published on Jun 20, 2025, 07:07 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. എം ജി രാജമാണിക്യത്തെ റവന്യു- ദുരന്ത നിവാരണ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ്‌, റവന്യു (ദേവസ്വം), ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ സെക്രട്ടറിയുടെ പൂർണ അധിക ചുമതലയും ചെയർമാൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കമീഷണർ എന്നീ ചുമതലകളും ഉണ്ടാകും.


ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന ഡയറക്ടറായ ഡോ. വിനയ് ​ഗോയലിന് സംസ്ഥാന മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ പൂർണ അധിക ചുമതല നൽകി. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ്‌ ഷഫീഖിന്‌ കേരള ജിഎസ്‌ടി കമീഷണറുടെ പൂർണ അധികച്ചുമതല നൽകി. സംസ്ഥാന മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയായിരുന്ന കെ ഹിമയെ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ ഉപഭോക്തൃകാര്യ കമീഷണറായി മാറ്റിനിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home