'ട്രെയിനിംഗ് ഓഫ് ഫാക്കൽടി ട്രെയിനേഴ്സ്' സമാപിച്ചു

കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഫോർ എക്സലൻസ് ഫോർ ടീച്ചിങ് ലേണിങ് ആൻഡ് ട്രെയിനിങ് (CETLT) ൻ്റെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടി (ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം) സമാപിച്ചു. സെപ്തംബർ 23 മുതൽ 27 വരെ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ സയൻസിൽ നടന്ന പരിശീലന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നും സർവകലാശാല ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമായി നാൽപതോളം അധ്യാപകർ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയിലെ വിവിധ വിഷയങ്ങളിൽ പ്രൊഫ. കെ പി മോഹനൻ (മുൻ പ്രൊഫസർ, മാസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), പ്രൊഫ. മോഹൻ ബി മേനോൻ (മുൻ ഡെപ്യൂട്ടി വൈസ് ചാൻസലർ, വാവാസൻ ഓപ്പൺ സർവകലാശാല (Wawasan Open University), മലേഷ്യ), ഡോ. മെൻഡസ് ജേക്കബ് (സിഇഒ, ഐപിഎസ്ആർ സൊല്യൂഷൻസ് ലിമിറ്റഡ് & ഡയറക്ടർ, മരിയൻ കോളേജ് കുട്ടിക്കാനം), ഡോ. ബിജു വി ജി (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ), ഡോ. ഇ കെ രാധാകൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ, സ്കൂൾ ഓഫ് ബയോ സയൻസസ്, എംജി സർവകലാശാല & ഡയറക്ടർ ബിഐഐസി), ഡോ. രാജൻ വർഗീസ് ( മെമ്പർ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ) ഡോ. സുധീന്ദ്രൻ കെ (റിസർച്ച് ഓഫിസർ, ഹയർ എഡ്യൂക്കേഷൻ റീഫോംസ് സെൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ)എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. മനുലാൽ പി റാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.









0 comments