print edition എൻജിനിയറിങ്‌ പ്രവൃത്തി ; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം

train timing change
വെബ് ഡെസ്ക്

Published on Nov 14, 2025, 01:40 AM | 2 min read


തിരുവനന്തപുരം

തിരുവനന്തപുരം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.


ഭാഗികമായി റദ്ദാക്കിയവ

മധുര–ഗുരുവായൂർ എക്‌സ്‌പ്രസ്‌(16327) 22 ന്‌ കൊല്ലത്തും നാഗർകോവിൽ –കോട്ടയം എക്‌സ്‌പ്രസ്‌(16366) കായംകുളത്തും സർവീസ്‌ അവസാനിപ്പിക്കും.


ചെന്നൈ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 21ന്‌ കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കും


 ഹസ്രത്‌ നിസാമുദ്ദീൻ–തിരുവനന്തപുരം 24ന്‌ കായംകുളത്ത്‌ യാത്ര അവസാനിപ്പിക്കും

 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌ 25ന് എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും


​ പുറപ്പെടുന്നതിലെ മാറ്റം

ഗുരുവായൂർ–മധുര എക്‌സ്‌പ്രസ്‌(16328) 23ന്‌ പകൽ 12.10ന്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക


തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 22 ന്‌ രാത്രി 8.05 ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക


തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌(22208) 26ന്‌ രാത്രി 10.35ന്‌ എറണാകുളം ജങ്‌ഷനിൽനിന്നായിരിക്കും



വഴി തിരിച്ചുവിടുന്നവ

തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12624) 22ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.


തിരുവനന്തപുരം നോർത്ത്‌–ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) 22ന്‌ ആലപ്പുഴ വഴി.


തിരുവനന്തപുരം നോർത്ത്‌ –എസ്‌എംവിടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ 22ന്‌ ആലപ്പുഴ വഴി.


തിരുവനന്തപുരം നോർത്ത്‌–മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌(16629) 22ന്‌ ആലപ്പുഴ വഴി. ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും


കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ സ‍ൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(22503) 22ന്‌ ആലപ്പുഴ വഴി.

തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃതഎക്‌സ്‌പ്രസ്‌(16343) 22ന്‌ ആലപ്പുഴ വഴി.


തിരുവനന്തപുരം നോർത്ത്‌–നിലന്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349) 22ന്‌ ആലപ്പുഴ വഴി.ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും


തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌(16347) 22ന്‌ ആലപ്പുഴ വഴി.


തിരുവനന്തപുരം നോർത്ത്‌–മുംബൈ ലോക്‌മാന്യതിലക്‌ ടെർമിനസ്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(01464) 22ന്‌ ആലപ്പുഴ വഴി.

വൈകിയോടുന്നവ

താംബരം–ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127) 25ന്‌ 2.20 മണിക്കൂറും ഗുരുവായൂർ–താംബരം എക്‌സ്‌പ്രസ്‌ (16128) 25ന്‌ രണ്ട്‌ മണിക്കൂറും വൈകിയോടും.


തൂത്തുക്കുടി–പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) 22ന്‌ അരമണിക്കൂർ വൈകിയോടും


മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) 27, ഡിസംബർ രണ്ട്‌ തീയതികളിൽ 40 മിനിട്ടും 25ന്‌ രണ്ടരമണിക്കൂറും വൈകിയോടും.


ഹസ്രത്‌ നിസാമുദീൻ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (22654) ഡിസംബർ ഒന്നിന്‌ അരമണിക്കൂർ വൈകിയോടും


രാമേശ്വരം –തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌(16344) 25ന്‌ രണ്ട്‌ മണിക്കൂർ വൈകിയോടും


മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌(16603) 25ന്‌ ഒന്നരമണിക്കൂർ വൈകിയോടും.


തിരുപ്പതി–കൊല്ലം എക്‌സ്‌പ്രസ്‌(17421) 25ന്‌ അരമണിക്കൂർ വൈകിയോടും

ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 25ന്‌ 20 മിനിട്ട്‌ വൈകിയോടും


തിരുവനന്തപുരം ജങ്‌ഷൻ–തിരുവനന്തപുരം നോർത്ത്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(06164) 25ന്‌ ഒന്നരമണിക്കൂർ വൈകി ഓടും.




deshabhimani section

Related News

View More
0 comments
Sort by

Home