എൽഡിഎഫ് ആശമാരുടെ പക്ഷത്താണ്, ഇപ്പോൾ നടക്കുന്ന സമരത്തോട് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: എൽഡിഎഫ് ആശമാരുടെ പക്ഷത്താണെന്ന് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. ആശമാരെ തൊഴിലാളി എന്ന നിലയിൽ കേന്ദ്ര സർക്കാർഅംഗീകരിക്കുന്നില്ല. എന്നാൽ ആശമാരെ തൊഴിലാളികളായി പരിഗണിക്കണം എന്നതാണ് എൽഡിഎഫിന്റെയും എൽഡിഎഫ് സർക്കാരിന്റെയും നിലപാട്. തൊഴിൽനിയമങ്ങൾ ആശമാർക്ക് കൂടി ബാധകമാകുന്ന രീതിയിൽ കേന്ദ്രം നിലപാട് സ്വീകരിക്കണമെന്നും ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികൾക്ക് ബാധകമായ ഒരു നിയമവും നിലവിൽ ആശമാർക്ക് ബാധകമല്ല. ഇത് മാറ്റാൻ ആവശ്യമായ നിലപാട് കേന്ദ്രമാണ് സ്വീകരിക്കേണ്ടത്. ഇപ്പോൾ നൽകുന്ന ഓണറേറിയത്തിൽ കേന്ദ്രം നൽകേണ്ട വിഹിതം അവർ നൽകുന്നില്ല.
ആശമാർ ഒരിക്കലും ശത്രുക്കളല്ല. അവരെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകും. എന്നാൽ ഇപ്പോൾ നടക്കുന്ന സമരത്തോട് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് രാഷ്ട്രീയപരമായി മറ്റോരു തരത്തിലേക്ക് കൊണ്ടു പോകുന്നു എന്നതിനാലാണത്. ആരോഗ്യ മന്ത്രി നേരിട്ട് വിളിച്ച് വരെ സംസാരിച്ചിരുന്നല്ലോ. സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല എന്നായിരുന്നല്ലോ പരാതി. വീണാ ജോർജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്.– ടി പി രാമകൃഷ്ണൻ പറഞ്ഞു.









0 comments