തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ ലൈറ്റ് ഷോ

drone-show
വെബ് ഡെസ്ക്

Published on Sep 06, 2025, 07:02 AM | 1 min read

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി ഡ്രോൺ ലൈറ്റ് ഷോ. ആയിരം ഡ്രോണുകൾ പറന്നുയർന്നപ്പോൾ ദൃശ്യമായത് കേരളത്തിൻ്റെ വികസന മാതൃകയും സാംസ്കാരിക തനിമയും. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. മാവേലി മന്നന്നും, നൃത്തരൂപങ്ങളും ആകാശത്ത് മിന്നി മാഞ്ഞു.


യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു മുകളിലായി 250 അടി ഉയരത്തിൽ രാത്രി 8.45 മുതൽ 9.15 വരെയാണ് ഡ്രോൺ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. പ്രദർശനം ഞായറാഴ്ച അവസാനിക്കും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും ആകർഷകമായ ദൃശ്യവിസ്മയം കാണാം. എൽഇഡി ലൈറ്റുകളാൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡ്രോണുകളാണ് ഷോയുടെ ഭാഗമാകുന്നത്.


ആഗോള മുൻനിര ഡ്രോൺ ടെക്നോളജി കമ്പനിയായ ബോട്ട് ലാബ്‌ ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുന്നത്. 2022 ജനുവരി 29ന് രാഷ്ട്രപതിഭവനിൽ ബീറ്റിങ്‌ റിട്രീറ്റ് ചടങ്ങിനായി 1000 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്റെ റെക്കോഡുള്ള കമ്പനിയാണ് ബോട്ട് ലാബ്‌ ഡൈനാമിക്സ്.




deshabhimani section

Related News

View More
0 comments
Sort by

Home